Spread the love
കനത്തമഴ;പൊന്മുടി,കല്ലാർ,ബ്രൈമൂർ ഇക്കോ ടൂറിസങ്ങളിലേക്ക് യാത്രാ വിലക്ക്

കനത്തമഴയും പ്രതിക്കൂലകാലവസ്ഥയും
പൊന്മുടി,കല്ലാർ,ബ്രൈമൂർ ഇക്കോ ടൂറിസങ്ങളിലേക്ക് യാത്രാ വിലക്ക്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് ഇവിടങ്ങളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് ഇക്കോടൂറിസം അധികൃതർ അറിയിച്ചു.

അതേ സമയം തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലകളിൽ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്.

നദികളിലെ ജല നിരപ്പ് ഉയർന്നു.വിതുരയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലാറ്റിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട് ഉണ്ട്.പല സ്ഥലങ്ങളിലും തോടുകൾ കവിഞ്ഞ് ഒഴുകുന്നുണ്ട്.

Leave a Reply