Spread the love
വെള്ളിയാഴ്ച വരെ അതിതീവ്ര മഴ

തിരുവനന്തപുരം: ശക്തമായ മഴ തുടുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് നടപടി. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ രാത്രികാല യാത്രകള്‍ക്ക് ജില്ലയില്‍ അനുവാദമില്ല. ആരോഗ്യം, പൊലീസ്, റവന്യു, ദുരന്ത നിവാരണം, ഫയര്‍ ആന്‍ഡ് റെസ്ക്യു, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണം, വാട്ടര്‍ അതോരിറ്റി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം യാത്ര അനുമതിയുണ്ട്.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ യെല്ലോ അല്ലെർട്ടും. അടുത്ത മൂന്ന് മണിക്കൂറില്‍ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.

ഇന്ന് മുതല്‍ ബുധനാഴ്ച വരെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റിനാണ് സാധ്യത ഉണ്ട്. കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാല്‍ കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന്ദുവിലക്കേർപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി.

Leave a Reply