
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നും നാളെയും വ്യാപക മഴയുണ്ടാകില്ല. രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ് മഴ ജാഗ്രത നിർദ്ദേശമുള്ളത്. ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ് സാധ്യത. ഉത്രാട ദിനമായ ഏഴാം തീയതി സംസ്ഥാനത്തെ 12 ജില്ലകളിൽ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ടായിരിക്കും. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇത്.