Spread the love
അതിതീവ്രമഴ; പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട്

ഇന്ന് ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ അതിതീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.

കാലവർഷം പിൻവാങ്ങിയതായി സൂചനകളില്ല. അപ്രതീക്ഷിതമായി ഉണ്ടായ ചുഴലികളും ന്യൂനമർദങ്ങളും കാലവർഷം നീണ്ടുപോകാൻ കാരണമാകുന്നു. കാലവർഷത്തിന്റെ അവസാന ദിവസങ്ങളിൽ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതം ഏതാണ്ട് ഇല്ലാതായെങ്കിലും സാധാരണ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. പതിവിൽ നിന്നുമാറി പലയിടത്തും ചുഴലികളുടെ സ്വാധീനം തുടരുകയാണ്. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനർദത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ട് ഉണ്ട്.

Leave a Reply