: സംസ്ഥാനത്ത് വിധിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടാണ്.
രാവിലെ എറണാകുളം നഗരത്തിൽ നേരിയ മഴ ഉണ്ട്. ആലുവ ശിവക്ഷേത്രം മുങ്ങി. പാലക്കാട് ജില്ലയിലെ മലമ്പുഴ മേഖലയിൽ ഇന്നലെ രാത്രി ഉണ്ടായത് ശക്തമായ മഴയാണ്. പ്രദേശത്ത് 120mm മഴ ലഭിച്ചു എന്നാണ് അറിയിപ്പ്.ഇതിനു പിന്നാലെ ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. നിലവിൽ നാല് ഷട്ടർ 45cm ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്