തിരുവനന്തപുരം∙ തല്‍ക്കാലം മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകുമെന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരും. തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപം ഉള്ള ന്യുനമർദം ദുർബലമായതിനെ തുടർന്നാണ് മഴയ്ക്ക് താൽക്കാലിക ശമനമുണ്ടാകുന്നത്. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ അടുത്ത നാല് ദിവത്തേയ്ക്ക് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ബുധനാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു മുതൽ വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത.