Spread the love
Heavy rains and landslides in Brazil

ബ്രസീലിലെ റിയോ ഡി ജനീറോയുടെ വടക്കന്‍ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന നഗരം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏതാണ്ട് തകര്‍ന്നു. ബ്രസീലിയൻ നഗരമായ പെട്രോപോളിസിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചു. അതിതീവ്രമഴയില്‍ നരഗത്തിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും മുങ്ങി. ജനസാന്ദ്രതയേറിയ മലഞ്ചെരുവുകള്‍ ഇടിഞ്ഞ് വീഴുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കാറുകള്‍ ഒലിച്ച് പോയി. 110 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പ്രദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിവിൽ ഡിഫൻസ് അനുസരിച്ച് 134 പേരെ കാണാതായിട്ടുണ്ട്. സാഹചര്യം യുദ്ധസമാനമാണ്’ എന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ജീവൻ രക്ഷിക്കാനായി അസാധ്യമായത് പോലും ഞങ്ങൾ ചെയ്യും,” എന്ന് റിയോ ഡി ജനീറോ സംസ്ഥാന ഗവർണർ ക്ലോഡിയോ കാസ്‌ട്രോ തന്‍റെ ട്വിറ്ററില്‍ പറഞ്ഞു. പ്രകൃതി ദുരന്തം ശക്തമായതിനെ തുടര്‍ന്ന് റഷ്യന്‍ യാത്രയിലായിരുന്ന ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോ ഹംഗറി വഴി ബ്രസിലിലേക്ക് തിരിച്ചു. മന്ത്രിമാരുമായി കൂടിയാലോചന നടത്തിയെന്നും. ദുരന്തബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply