തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചു. . ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
92 ദിവസത്തില്‍ ലഭിക്കേണ്ട മഴ 491.6 mm ആണ്. എന്നാല്‍ ശനിയാഴ്ച വരെ കേരളത്തില്‍ ലഭിച്ചത് 523.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും പ്രവചിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ മഴ ആണ് ലഭിച്ചത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തുലാവര്‍ഷ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ലഭിച്ചു കഴിഞ്ഞു.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ചുഴലിക്കാറ്റ് സീസണ്‍ ആയതിനാൽ ഇത്തവണ കൂടുതല്‍ ന്യുന മര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ സാധാരണയില്‍ കൂടുതലായിരിക്കുമെന്ന് സൂചന നല്‍കിയിരുന്നു.