Spread the love
അഞ്ച് ദിവസം മദ്ധ്യ ജില്ലകളിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ച സാഹചര്യത്തിൽ അഞ്ച് ദിവസം തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കും. മദ്ധ്യ കേരളത്തിലാകും മഴ കനക്കുക. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. മറ്റു സ്ഥലങ്ങളിൽ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിന്റെയും തെക്കേ ഇന്ത്യയ്ക്കും മുകളിലായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെയും. ബംഗാൾ ഉൾക്കടലിന്റെയും ശ്രീലങ്കൻ തീരത്തിന്റെയും മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെയും സ്വാധീന ഫലമായാകും മഴ ലഭിക്കുന്നത്.കേരള, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Leave a Reply