Spread the love
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ,പത്ത് ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു, വടക്കൻ ജില്ലകളിൽ പലയിടത്തും മലവെള്ളപ്പാച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,കോട്ടയം, ആലപ്പുഴ,എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും മഴ ശക്തമായിരിക്കുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

Leave a Reply