Spread the love
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമര്‍ദം ആന്‍ഡമാന്‍ കടലിൽ തിങ്കളാഴ്ച രൂപപ്പെട്ട് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യത.

Leave a Reply