
തിരുവനന്തപുരത്ത് വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് ശക്തമായ മഴ. മഴയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. കൂട്ടപ്പന മരുത്തൂർ പാലത്തിന്റ പാർശ്വഭിത്തി തകർന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. നെയ്യാറ്റിൻകര ചെങ്കൽ വില്ലേജിൽ വല്ലാത്താങ്കര ക്യാമ്പ് ആരംഭിക്കുന്നതിന് വില്ലേജ് ഓഫിസർ നിർദേശം നൽകിയിട്ടുണ്ട്. വൈദ്യുതി ലൈനുകൾ പൊട്ടി വീണു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസ് അറിയിച്ചു. കോവളം ഗംഗയാർതോട് കരകവിഞ്ഞു. സമീപത്തെ കടകളിൽ വെള്ളം കയറി.