കനത്ത മഴയിൽ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ. രണ്ടിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു.
അട്ടപ്പാടിയിൽ കാരറ-ഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ എത്തി മണ്ണ് നീക്കുകയാണ്. നെല്ലിയാമ്പതിയിൽ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചൽ ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമാണ് മണ്ണിടിച്ചൽ ഉണ്ടായത്. നെല്ലിയാമ്പതിയിൽ റോഡ് ഗതാഗതം തടസപ്പെട്ടു.
പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്നലെ ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.