Spread the love
കനത്ത മഴ: തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു; വെടിക്കെട്ട് ഇന്ന് വൈകീട്ട് 7 മണിക്ക് നടത്തും

തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. മാറ്റിവെച്ച തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകൽപ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടർന്നാണ് ഇന്ന് പുലർച്ച മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന സന്ദർഭത്തിൽ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ അറിയിച്ചിരുന്നു.

ചൊവ്വാഴ്ച കുടമാറ്റ സമയം മുതൽ തൃശ്ശൂരിൽ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റി വെക്കാൻ തീരുമാനിച്ചത്. പിന്നീട് അർദ്ധരാത്രിയോടെ ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply