Spread the love
സംസ്ഥാനത്ത് കനത്ത മഴ തുടരും

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കന്‍ ആന്റമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ ഇടയുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇടിയോടു കൂടിയ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. പലയിടത്തും കനത്ത കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായി. എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply