Spread the love

ഒമ്പത് മാസം മുതലുള്ള കുഞ്ഞുങ്ങൾക്കും ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധമാക്കി.

ഇരുചക്ര വാഹനങ്ങളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കി. ഒമ്പത് മാസം മുതൽ നാല് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പുതുതായി ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. സാധാരണ ഗതിയിൽ നാല് വയസിൽ താഴെ പ്രായമുള്ള കൂട്ടുകളെ മുതിർന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല.

കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതിന് പുറമെ, കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കുന്ന നിർദേശം ഉപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടരുതെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്.

Leave a Reply