Spread the love

തിരുവനന്തപുരം : ശബ്ദങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ തണലായ മന്ത്രി കെ.രാധാകൃഷ്ണനു നന്ദി പറയാൻ ഇടുക്കിയിൽ നിന്ന് പത്തുവയസ്സുകാരി അഭിരാമി എത്തി. ഇടമലക്കുടി സ്വദേശിയായ അഭിരാമിക്കു ജന്മനാ കേൾവിശക്തിയില്ലായിരുന്നു. ചികിത്സയ്ക്കു പണം തടസ്സവും. മേയ് 29 ന് ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ നിർമാണ ഉദ്ഘാടനത്തിനു രാധാകൃഷ്ണൻ എത്തിയപ്പോൾ പിതാവ് ശിവനും അമ്മ മുത്തുമാരിക്കുമൊപ്പം അഭിരാമി മന്ത്രിയെ കണ്ടു. ‌ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ച മന്ത്രി കേൾവി ഉപകരണത്തിനുള്ള തുകയ്ക്ക് പുറമേ അഭിരാമിക്കും മാതാപിതാക്കൾക്കും തിരുവനന്തപുരത്തു ചികിത്സയ്ക്കു വന്നു പോകാനുള്ള ചെലവിനും സംവിധാനമൊരുക്കി.

തിരുവനന്തപുരം മെഡിക്കൽ കോളജ്, നാഷനൽ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധന. നിഷിലെ ചികിത്സക്കൊടുവിൽ കേൾവി ഉപകരണം ഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അഭിരാമി ഇനി സ്വന്തം നാട്ടിലെ സ്‌കൂളിൽ പഠനം പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ്. നേരത്തെ മൂന്നാർ പ്രീ–മെട്രിക് സ്‌കൂളിൽ പോയിരുന്നെങ്കിലും പഠനത്തിന് തടസ്സമുണ്ടായി. അഭിരാമിയെ ഉടുപ്പും ചോക്ലേറ്റുകളും സമ്മാനിച്ചാണു മന്ത്രി യാത്രയാക്കിയത്.

Leave a Reply