മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.
ട്രാന്‍സ് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് മരച്ചുവെച്ച വിവാഹം കഴിക്കുകയും,പിന്നീട് ജെന്റർ വെളിപ്പെടുത്തി ശസ്ത്രക്രിയയിലേക്ക് കടക്കുകയും ചെയ്യുന്നത് ശെരിയല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സീമ വിനീത്.
സീമ വിനീതിന്റെ വാക്കുകള്‍:
”ഒരു പെണ്ണിന്റെ ജീവിതം തുലച്ചു, കല്യാണവും കഴിച്ചു കുട്ടിയേയും ഉണ്ടാക്കി ട്രാൻസ്ജൻഡർ ആണ് എന്ന് പറഞ്ഞു സാരീ ചുറ്റി കോപ്രായം കാണിക്കുന്ന ആളുകളോട് പുച്ഛം മാത്രം. ഒരു പെണ്ണിന്റെ ഒപ്പം കഴിയാനും കുട്ടിയെ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടേൽ നിയൊക്കെ ആണുങ്ങൾ ആണ്. അത്തരം ആളുകളോട് തീർത്തും വിയോജിപ്പ്. സത്യം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ വരുന്ന ഇത്തരം ആളുകളോട് omkv”, സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം താരം ആരെ ഉദ്ദേശിച്ചാണ് പോസ്റ്റിട്ടത് എന്ന് വ്യക്തമല്ല. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചാണോ എന്ന പോസ്റ്റിനു താഴെ വന്ന കമന്റിന് ഒരു വ്യക്തിയെ മാത്രം ഉദ്ദേശിച്ചല്ല എന്നാണ് സീമ മറുപടി നൽകിയിരിക്കുന്നത്.