പേര് പോലെ തന്നെ മറ്റുള്ള നടിമാരിൽ നിന്നും അല്പം വ്യത്യസ്തയാണ് എന്നും കനി കുസൃതി. നിലപാടുകൾ അത് രാഷ്ട്രീയ പരമായിരുന്നാലും ശെരി വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതായാലും ശരി വെള്ളം ചേർക്കാതെ താരം തുറന്നു പറയും. തന്റെ പ്രണയ ബന്ധങ്ങളുടെ കാര്യമായാലും മാതാപിതാക്കളുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള പറച്ചിലായാലും താരം നിർഭയം അഭിനയിച്ച മറ്റുള്ളവർ അഭിനയിക്കാൻ മടിക്കുന്ന കഥാപാത്രങ്ങൾ ആയാലും മലയാളികൾക്ക് അത്രപെട്ടെന്നൊന്നും അംഗീകരിക്കാൻ കഴിയില്ല. താരത്തിന്റെ നഗ്‌നതയെ ചൊല്ലിയും സ്‌ക്രീനിൽ കാണിച്ച ലൈംഗിക സീനുകളെ ചൊല്ലിയും മലയാളികൾ ഏറെ കല്ലെറിഞ്ഞ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ കനിക്ക് കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് മലയാളിക്ക് കരണത്ത് കിട്ടിയ അടി പോലെ ആയിരുന്നു.
ഇത്തരത്തിൽ വിമർശങ്ങൾ ഏൽക്കുമ്പോഴും സ്വന്തം നിലപാടുകൾ മടികൂടാതെ തുറന്നു പറയാൻ കാണിക്കുന്ന തന്റേടമുണ്ടാകാൻ തന്റെ മാതാപിതാക്കൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തുറന്നു പറയുകയാണ് താരമിപ്പോൾ. താനും തന്റെ അമ്മയും തമ്മിലുള്ള ബന്ധം ചെറുപ്പം മുതലെ കൂട്ടുകാരികൾ പോലെ ആയിരുന്നു. അമ്മയായിരുന്നു ജോലിക്ക് പോയിരുന്നത്. അച്ഛനാണ് എന്നെ നോക്കിയിരുന്നത്. വീട്ടിൽ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു.
തന്റെ 20ആം വയസിൽ തനിക്ക് ഗർഭമുണ്ടോ എന്ന് സംശയം തോന്നി. ഇക്കാര്യം താൻ അമ്മയോട് തുറന്നു പറഞ്ഞപ്പോൾ അമ്മ തൈറോയ്ഡിന്റെെയും ഗർഭാശയത്തിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലുള്ള സമയമായിരുന്നു. തന്നോട് ബോയ് ഫ്രണ്ട് ഉണ്ടോയെന്ന് ആണ് അമ്മ ചോദിച്ചത്. ഇല്ലെന്ന് ഞാൻ പറഞ്ഞു. അതുകേട്ട അമ്മ കുഴപ്പമില്ലെന്നും അബോഷൻ ചെയ്യാമെന്നുമാണ് പറഞ്ഞത്. നിസാരമായിരുന്നു ആ മറുപടി കനി പറയുന്നു.