ചർമ്മത്തെ സംരക്ഷിക്കുന്നതിന് മികച്ചൊരു ചേരുവകയാണ് കറ്റാർവാഴ. ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മുഖക്കുരുവിനെ ചെറുക്കാനും കറ്റാർവാഴ സഹായകമാണ്. ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്ത് നിൽക്കാനും എപ്പോഴും സഹായിക്കുന്നതാണ് കറ്റാർവാഴ. ദിവസവും കറ്റാർവാഴ ജെൽ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒന്ന്
രണ്ട് സ്പൂൺ കറ്റാർവാഴ ജെലും അൽപം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിൽ അൽപം മഞ്ഞൾ പൊടിയും ഒരു ടേബിൾസ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മൂന്ന്
രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.