പൊതുനിരത്തുകളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഉത്തരവ് നടപ്പാക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ തുറന്നുപറയണമെന്നും കോടതി ആവശ്യപ്പെട്ടു.വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പുതിയ കൊടിമരങ്ങള്‍ ഉയര്‍ന്നുവന്നതായും ഇതൊക്കെ അധികാരികള്‍ കണ്ണുതുറന്നു കാണണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.