കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്ര മൂലം ഗതാഗതകുരുക്കുണ്ടാകുന്നെന്നും യാത്രക്കാരുടെ പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ വിജയന്‍ ആണ് ഹര്‍ജി നല്‍കിയത്. റോഡിന്റെ ഒരു ഭാഗം മാത്രം യാത്രയ്ക്ക് വിട്ട് നല്‍കി മറ്റ് വഴികളിലൂടെ ഗതാഗതം സുഗമമാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിരിക്കെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്.