പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു.നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ലെന്നും, നിയമവിരുദ്ധ നിറങ്ങളുളള വാഹനങ്ങളും പിടിച്ചെടുക്കണമെന്നും കോടതി നിർദേശിച്ചു. വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ലെന്നും രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കുമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.