കൊച്ചിനഗരത്തിൽ സ്വകാര്യ ബസുകൾക്ക് ‘നിയന്ത്രണം’ ഏർപ്പെടുത്തി ഹൈക്കോടതി. സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വകാര്യബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ടേക്കിങ് പാടില്ലെന്നും വേഗം നിയന്ത്രണം കൊണ്ടുവരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവിറക്കാന്‍ പൊലീസ് കമ്മിഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും നിര്‍ദേശം നൽകിയിട്ടുണ്ട്.