
ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് ബലാത്സംഗം ചെയ്തെന്ന വ്യാജ ആരോപണവുമെന്ന് ഹൈക്കോടതി.എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഈ കേസില്‍ ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നോയെന്നു പരിശോധിക്കണമെന്ന് കേസ് ഡയറി നോക്കിയ ശേഷം ബെഞ്ച് അഭിപ്രായപ്പെട്ടു.സംഭവങ്ങൾ സിനിമാക്കഥ പോലെയുണ്ടല്ലോ എന്നും കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. ആദ്യ പരാതിയിൽ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നും കോടതി. ഇല്ലെന്ന പ്രോസിക്യൂഷന്റെ മറുപടിയിൽ ലൈംഗിക പിഡന പരാതി പിന്നീട് അല്ലെ ഉയരുന്നതെന്ന ചോദ്യം കോടതി ആവർത്തിച്ചു. ആദ്യ മൊഴി പരിശോധിക്കുമ്പോള്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം ആയിരുന്നെന്നാണ് മനസ്സിലാവുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ എത്ര തവണ സമ്മതത്തോടെ ബന്ധപ്പെട്ടാലും ഒരു തവണ നോ പറഞ്ഞാല്‍ അതു ബലാത്സംഗം ആവുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.ഒരു തവണ ക്രൂര ബലാൽസംഗം ചെയ്തിട്ടും സോമതീരത്ത് അടുത്ത നാല് പ്രാവശ്യം എന്തിന് പോയി എന്ന് കോടതി ചോദിച്ചു. ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സംഗം ഇതല്ലേ പ്രോസിക്യൂഷൻ സ്റ്റോറി എന്ന് കോടതി ചോദിച്ചു. വധശ്രമം ചുമത്തിയ വകുപ്പ് എങ്ങനെ കേസില്‍ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.