മലയാളികളുടെ പ്രിയതാരം നടന്‍ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കോടതിയെ സമീപിച്ചത്.
കൂടാതെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി അറിയിച്ചു.സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രമാണിത്. ഈ സിനിമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കോടതി നേരത്തെ ഉത്തരവിടുകയും ചെയ്തു.
കൂടാതെ കഴിഞ്ഞമാസം ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.