Spread the love
പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ആയിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. സർക്കാർ നൽകിയ പുനപരിശോധനാ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പമ്പ മണല്‍ വാരലിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. അത് എല്ലാവർക്കും അറിയാം. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. നിയമപരമായി തുടർനടപടികൾ സ്വീകരിക്കാൻ നിയമോപദേശം തേടുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Leave a Reply