
അച്ഛനെയും മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്ത് നടപടി എടുത്തെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജയചന്ദ്രന്‍ ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ സിപി രജിത പരസ്യ വിചാരണ ചെയ്തത്. ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കും നല്‍കുന്നത് കണ്ടെന്നും വാദിച്ച പൊലീസിന്റെ വാഹനത്തില്‍ നിന്ന് തന്നെ ഒടുവില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെൺകുട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തില്‍ ഒതുക്കി.