Spread the love

കൊച്ചി: വാട്സ്​ആപ്പ് ഗ്രൂപ്പിൽ ​ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ അഡ്​മിനെതിരെ നടപടി സാധ്യമല്ലെന്ന്​ ഹൈക്കോടതി. വാട്സ്​ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിലിടുന്ന പോസ്റ്റുകളിൽ അഡ്മിന് പ്രത്യേക നിയന്ത്രണമില്ല. അത്തരത്തിൽ അഡ്മിനെതിരെ നടപടികൾ സ്വീകരിക്കാൻ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.

ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാൽ, അംഗങ്ങളിടുന്ന ദോഷകരമായ പോസ്റ്റുകൾക്കടക്കം അഡ്മിൻ ഉത്തരവാദിയാകില്ലെന്ന്​ ജസ്റ്റിസ്​ ഡോ. കൗസർ എടപ്പഗത്ത്​ വ്യക്തമാക്കി. ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.

‘ഫ്രണ്ട്സ്’ വാട്സ്​ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ
ഹർജിക്കാരൻ മറ്റ്​ രണ്ടുപേരെക്കൂടി ഗ്രൂപ്പ് അഡ്മിനായി ചേർത്തിരുന്നു. ഇതിൽ ഒരാൾ ഗ്രൂപ്പിൽ കുട്ടികളുടെ അശ്ലീല വിഡിയോ പോസ്റ്റ്​ ചെയ്​തതിനെത്തുടർന്ന്​ എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാം പ്രതിയും വാട്സ്​ആപ്പ് ഗ്രൂപ്പിന് രൂപം നൽകിയയാളെന്ന നിലയിൽ ഹർജിക്കാരനെ രണ്ടാം പ്രതിയായും ചേർത്ത്​ കേസെടുത്ത് കോടതിയിൽ അന്തിമ റിപ്പോർട്ട്​ നൽകിയിരുന്നു. ഈ ഹർജിയിലാണ് ഇന്നലെ കോടതി വിധി പറഞ്ഞത്.

Leave a Reply