ഒരുമാസം മുമ്പ് നന്നാക്കിയ ആലുവ- പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതില്‍ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംഭവത്തില്‍ ജില്ലാകളക്ടറോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചത്. പത്ത് ലക്ഷം രൂപ ചിലവാക്കി ഒരു മാസം മുന്‍പാണ് ആലുവ- പെരുമ്പാവൂര്‍ റോഡ് അറ്റകുറ്റപ്പണി നടത്തിയത്.ധനവകുപ്പിന്റെ പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റര്‍ റോഡിലാണ് കുഴികള്‍ രൂപപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് അപകടം ഉണ്ടായിരുന്നു. സ്‌കൂട്ടര്‍ യാത്രികരായിരുന്ന തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴക്കായിരുന്നു രക്ഷപ്പെട്ടത്.