പാതയോരങ്ങളിൽ കൊടി തോരണങ്ങൾ കെട്ടുന്നതിനെതിരെ ഉള്ള ഹൈക്കോടതി ഉത്തരവിനു വിരുദ്ധമായി പാതയോരങ്ങളില്‍ നിന്നും കൊടി തോരണങ്ങള്‍ നീക്കുന്നതില്‍ വീഴ്ചവരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കൊച്ചിയിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നഗരത്തിൽ കൊടിതോരണങ്ങൾ വ്യാപകമായി സ്ഥാപിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈകോടതി രംഗത്തെത്തിയത്. കൊച്ചി നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന പാർട്ടികൂടി ഉൾപ്പെടെയുള്ളവ ഉടന്‍തന്നെ നീക്കം ചെയ്യാന്‍ കൊച്ചി കോര്പ്പറേഷന് കോടതി നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ കോടതി നിർദേശം അംഗീകരിക്കാതെ, അതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വകക്ഷിയോഗം വിളിക്കുകയായിരുന്നു. സര്‍വകക്ഷിയോഗം വിളിച്ച നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമുയർത്തി.