Spread the love
ട്രേഡ് യൂണിയന്‍ തീവ്രവാദം , നോക്കുകൂലി നിർത്തലാക്കണമെന്ന് കോടതി.

ട്രേഡ് യൂണിയന്‍ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഇതിനാല്‍ സംസ്ഥാനത്തേക്ക് വരാന്‍ നിക്ഷേപകര്‍ ഭയപ്പെടുന്നതായും ഹൈക്കോടതി വിമര്‍ശനം . നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ചുനീക്കണമെന്ന് ഹൈക്കോടതി, നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും ഉത്തരവിട്ടു. തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ടു തൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

കൊല്ലം സ്വദേശിയായ ഡി കെ സുന്ദരേശന്‍ നോക്കുകൂലിക്കെതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകള്‍ ഭീഷണിപ്പെടുത്തുകയും സിമന്റ് അടക്കമുള്ള സാധനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്തിരുന്നു. അതിനാലാണ് സുന്ദരേശൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

Leave a Reply