
നടിയെ ആക്രമിച്ച കേസിൽ ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ കൂടി വേണമെന്ന് അതിജീവിതയുടെ അഭിഭാഷകയോട് ഹൈക്കോടതി. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയച്ചതിന്‍റെ ഫലം വന്നതായി മാധ്യമങ്ങളിൽ നിന്നും അറിഞ്ഞു,കോപ്പി കിട്ടിയിട്ടില്ലെന്നും അതിജീവിത കോടതിയെ അറിയിച്ചു. ഭിഭാഷകർക്കെതിരെ അന്വേഷണമാകാമെന്ന് കോടതിപോലും അനുമതി നൽകിയിട്ടും ഉന്നത സമ്മർദത്തെത്തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പിൻവലിഞ്ഞതെന്നാണ് അതിജീവിതയുടെ ആരോപണം. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. അതിജീവതയുടെ ആവശ്യപ്രകാരമാണ് ഹർജി മാറ്റിയത്.