പെരിന്തല്‍മണ്ണ: സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് ഒന്നും രണ്ടും വർഷ പരീക്ഷകൾ പൂർത്തിയായി.
മലപ്പുറം ജില്ലയിൽ 32 പരീക്ഷാ കേന്ദ്രങ്ങളിലായി 4006 പഠിതാക്കളാണ് പരീക്ഷ എഴുതിയത്. 13-നാണ് ആരംഭിച്ചത്. രണ്ടാംവർഷ കോഴ്സിന്റെ അഞ്ചാം ബാച്ചിന്റെയും ഒന്നാം വർഷത്തിന്റെ ആറാം ബാച്ചിന്റെയും പരീക്ഷയാണ് നടന്നത്.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെയും പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെയും തുല്യതാ ഹയര്‍ സെക്കന്‍ററി പഠിതാക്കള്‍ പെരിന്തല്‍മണ്ണ ഗേള്‍സ് ഹൈസ്കൂളില്‍ പരീക്ഷ എഴുതി.
കഴിഞ്ഞ 10 മാസമായി ഈ പഠിതാക്കൾക്ക് ജില്ലയിലാകെ 92 പഠന കേന്ദ്രങ്ങളിൽ ഒരു വർഷത്തോളമായി അവധി ദിവസ സമ്പർക്ക ക്ലാസുകൾ നൽകിയിരുന്നു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്കൂളുകളിലാണ് സമ്പർക്ക പഠന ക്ലാസുകൾ നൽകിയിരുന്നത്. പല കാരണങ്ങളാൽ പാതിവഴിയിൽ പഠനം മുടങ്ങി പോയവരാണ് തുല്യതാ പഠിതാക്കളിലേറെയും. വീട്ടമ്മമാർ, മത അധ്യാപകർ, ജനപ്രതിനിധികൾ, ഉൾപ്പെടെ വിവിധ മേഖലയിൽ നിന്നുള്ളവരാണ് പരീക്ഷ എഴുതുന്നവരില്‍ കൂടുതലും.