
ദില്ലി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 102.73 രൂപയാണ് വില. ഡീസലിന് 95 രൂപ 85 പൈസയും. 104 രൂപ 83 പൈസയാണ് തലസ്ഥാന തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസലിന് 95 രൂപ 99 പൈസ ആണ് ലിറ്ററിന്.
ദില്ലിയില്‍ പെട്രോളിന് 102 രൂപ 39 പൈസയും ഡീസലിന് 90.77 രൂപയായി ഉയർന്നു. ഭോപ്പാലിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. 110 രൂപ 88 പൈസ ഒരു ലിറ്റര്‍ പെട്രോള്‍, ഡീസലിന് 99.73 രൂപ ആണ്.
തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിച്ചത്. ദില്ലിയിലെ നിരക്ക് സര്‍വകാല റെക്കോര്‍ഡാണ്. ബാരലിന് 78 ഡോളര്‍ എന്ന നിരക്കിലാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്.