ചക്കപ്പഴം എന്ന ഒറ്റ കോമിക് സീരിയലിലൂടെ തലവര മാറിയ നടനാണ് റാഫി. ഫ്ലവേഴ്സ് ടീവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും എന്ന സീരിയലിന് പ്രേക്ഷകർ നൽകിയ അതേ പിന്തുണ തന്നെ പിന്നാലെ വന്ന ചക്കപ്പഴത്തിനും പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. സീരിയലിലെ റാഫിയുടെ അനിയൻ കഥാപാത്രമായ സുമേഷിനെ വളരെ അടുപ്പത്തോടെയാണ് പ്രേക്ഷകർ എന്നും കണ്ടിട്ടുള്ളത്. ചക്കപ്പഴത്തിന് പിന്നാലെ റാഫിക്ക് കൂടുതൽ സീരിയലുകളിലും സിനിമകളിലും അവസരവും ലഭിച്ചിരുന്നു.
സോഷ്യൽ മീഡിയ ഇൻഷുറൻസ് ആയ മഹീനയാണ് റാഫിയുടെ ഭാര്യ. റാഫിയെ മിനിസ്ക്രീനിൽ കണ്ടു ഇഷ്ടപ്പെട്ടു തന്നെയാണ് വിവാഹത്തിലേക്ക് എത്തുന്നത് എന്നും ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം വ്ലോഗുകൾ വഴി പ്രേക്ഷകരുമായി പങ്കുവെക്കുന്ന മഹിനാ ഈ ഇടയ്ക്ക് ദുബായിലേക്ക് തനിച്ച് പോയതും കുറച്ചുകാലമായി റാഫിയെ വീഡിയോകളിൽ കാണാത്തതും താരത്തിന്റെ ആരാധകർ ചൂണ്ടി കാണിച്ചിരുന്നു. ഇപ്പോഴിതാ വ്യക്തമാക്കിയില്ലെങ്കിലും ഇരുവരും അകൽച്ചയിൽ ആണെന്ന അനുമാനത്തിലെത്തിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.
ഇരുവരും വേർപിരിഞ്ഞോ എന്ന് തരത്തിൽ താരത്തിന്റെ പോസ്റ്റുകൾക്ക് താഴെ തന്നെ കമന്റുകൾ വന്നതോടെ ഉത്തരമായി മഹീനയുടെ പുതിയ വ്ളോഗ് എത്തിയിരിക്കുകയാണ്. നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന തലക്കെട്ടോടെയാണ് പുതിയ വീഡിയോ.
വ്യക്തിപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ല എന്നു പറഞ്ഞുകൊണ്ടാണ് മഹീന വീഡിയോ തുടങ്ങുന്നത്. ലവ് മാര്യേജ് നല്ലതാണോ എന്ന ചോദ്യത്തിന് അതൊക്കെ നമുക്കു കിട്ടുന്ന പാർട്ണറെപ്പോലെ ഇരിക്കും എന്നാണ് മഹീന മറുപടി നൽകുന്നത്. ”നമ്മുടെ ജീവിതം എന്താകുമെന്ന് പ്രവചിക്കാൻ ആകില്ല. എന്റെ കാര്യം അങ്ങനെയാണ്. അഡ്ജസ്റ്റ് ചെയ്യുക എന്ന വാക്ക് കേൾക്കുന്നതേ എനിക്ക് ഒട്ടും ഇഷ്ടമല്ല. അഡ്ജസ്റ്റ് ചെയുന്ന വ്യക്തി അല്ല ഞാൻ”, മഹീന പറഞ്ഞു.
വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തനിക്കിപ്പോൾ പറയാൻ താത്പര്യമില്ലെന്നും മഹീന പറയുന്നു. ”അത്തരം കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാം. ഞാൻ ഇപ്പോൾ ഹാപ്പിയാണ്. ഇങ്ങനെ തന്നെ പോകട്ടെ എന്നാണ് ആഗ്രഹം. എപ്പോഴും ഹാപ്പി ആയിരിക്കാനാണ് ശ്രമിക്കുന്നത്” മഹീന കൂട്ടിച്ചേർത്തു.