Spread the love

കൊല്ലം : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിത നിവാസിൽ ആഷ്‌ലി സോളമനെയാണു ജില്ലാ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ ആഷ്‌ലി ഭാര്യ അനിതയെ ചിരവ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 2018 ഒക്ടോബറിലാണ് സംഭവം.

Leave a Reply