കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തിൽ 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി മിരഭായ് ചാനു. 201 കിലോ ഉയർത്തി ഗെയിംസ് റെക്കോഡോടെയാണ് ചാനു കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ രണ്ടാം സ്വർണം നേടിയത്. 59 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് സാര്‍ഗാർ വെള്ളി നേടി. 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തി ബിന്ധ്യാ റാണിയാണ് നാലാം മെഡൽ ഇന്ത്യക്കായി നേടി. ക്ളീൻ ആന്റ് ജെർക്കിൽ 116 കിലോ ഉയർത്തി ഗെയിംസ് റെക്കോഡിട്ടു.