ബിര്‍മിങ്ഹാം: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. വനിതാ ലോണ്‍ ബോള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10ന് തോല്‍പ്പിച്ചു. ആദ്യമായാണ് ലോണ്‍ ബോള്‍സില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.
സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 16-13ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതാ ലോണ്‍ ബോള്‍ ടീം ഫൈനലില്‍ എത്തിയത്. വൈകുന്നേരം 4.15ന് ആയിരുന്നു മത്സരം. ലവ്‌ലി,പിങ്കി, രൂപാറാണി, നയന്‍മോനി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്.