കുതിരാൻ തുരങ്കത്തിൽ വീണ്ടും ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകൾക്ക് തകരാർ പറ്റി. മണ്ണുത്തി – വടക്കഞ്ചേരി ആറുവരി പാതയിൽ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ് തട്ടി കേബിളുകൾക്ക് തകരാർ സംഭവിച്ചത്. പകടം ഉണ്ടായ ഉടൻ ഡ്രൈവർ വണ്ടി നിർത്തി കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. ടിപ്പർ ബക്കറ്റ് താഴ്ത്താതെ പോയതിനെ തുടർന്നാണ് തുരങ്കത്തിന്റെ അകത്തെ ബൾബുകൾക്കും മറ്റ് ആവശ്യങ്ങൾക്കുള്ള കേബിളുകൾക്കും തകരാർ സംഭവിച്ചത്.