Spread the love
ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയം നിർത്തുന്നു

പ്രശസ്ത ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് (67) അഭിനയരംഗത്തുനിന്നു പിൻമാറുന്നു. തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതുമൂലം ആശയവിനിമയ ശേഷി ഇല്ലാതാകുന്ന അഫാസിയ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പിന്മാറ്റം. അദ്ദേഹം കുറച്ചുനാളായി ആരോഗ്യ പ്രശ്‍നങ്ങള്‍ നേരിടുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകരിക്കുകയും ആശയവിനിമയ ശേഷി നഷ്‍ടപ്പെടുകയും ചെയ്‍തതിനാല്‍ അഭിനയരംഗത്തുനിന്ന് പിൻമാറുകയാണ് എന്ന് കുടുംബം അറിയിക്കുകയായിരുന്നു. അഭിനേതാവ് എന്നതിനു പുറമേ നിര്‍മാതാവും ഗായകനുമൊക്കെയായ ബ്രൂസിന്റെ പിന്മാറ്റം ഹോളിവുഡിനു വലിയ നഷ്ടം തന്നെയാകും. ‘ഡൈ ഹാർഡ്’ സീരിസിലെ ‘ജോൺ മക്ലൈൻ’ എന്ന കഥാപാത്രത്തിലൂടെയാണ് ബ്രൂസ് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനാകുന്നത്. ഒട്ടേറെ പുരസ്‍കാരങ്ങളും ബ്രൂസ് വില്ലിസിനെ തേടിയെത്തിയിട്ടുണ്ട്. അഞ്ച് തവണ ഗോൾഡൻ ഗ്ലോബ് നോമിനേഷന്‍ ലഭിച്ചു. മൂൺലൈറ്റിങ് എന്ന ചിത്രത്തിലൂടെ ഒരു തവണ ഗോൾഡൻ ഗ്ലോബ് നേടി.

Leave a Reply