Spread the love
കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവം; ബാധ്യത ഏറ്റെടുത്ത് മാത്യു കുഴൽനാടൻ എംഎൽഎ

മൂവാറ്റുപുഴയിൽ വീട്ടുടമസ്ഥൻ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെൺകുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്‍റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറെന്ന് കാണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിന് കത്ത് നൽകി. ഹൃദ്രോഗിയായ കുടുംബനാഥൻ ആശുപത്രിയിലിരിക്കെയായിരുന്നു മൂവാറ്റുപുഴ അ‍ർബൻ ബാങ്കിന്‍റെ ജപ്തി. ജപ്തി നടപടികൾ പൂർത്തിയാക്കരുതെന്ന് വ്യക്തമാക്കിയാണ് എംഎൽഎ മാത്യു കുഴൻനാടൻ മൂവാറ്റുപുഴ അ‍ർബൻ ബാങ്കിന്‍ കത്ത് നൽകിയത്. പട്ടിക ജാതി കുടുംബത്തിലെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരിക്കെ 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ടതിന് കേസ് നൽകാനും ആലോചനയുണ്ട്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനാല് മൂവാറ്റുപുഴ അ‍ർബൻ ബാങ്ക് ജപ്തി നടത്തിയത്. ഗുരുതരമായ ഹൃദ്യോഗത്തിന് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല.

Leave a Reply