ട്രെൻഡിയായ വസ്ത്രം ധരിച്ച്, മുടിയൊക്കെ അടിപൊളിയായി വെട്ടി സ്മൂതെൻ ചെയ്ത്, അധികമെന്ന് തോന്നിക്കാത്ത രീതിയിൽ മേക്കപ്പും ചെയ്തത് വരുന്ന പെൺകുട്ടിയെ ആരുമൊന്ന് നോക്കിപ്പോകും. എന്നാൽ അവൾ അടുത്തെത്തി വായ തുറന്നാലോ? ചുറ്റും നിൽക്കുന്നവർ അറിയാതെ മൂക്ക് പൊത്തിപ്പോകും. അത്രയ്ക്കുണ്ടാകും വായിൽ നിന്ന് വരുന്ന ദുർഗന്ധം. ഇത് ഒന്നോ രണ്ടോ പെൺകുട്ടികളോ ആൺകുട്ടികളോ മാത്രം നേരിടുന്ന പ്രശ്നമല്ല. ആൺ പെൺ ഭേദമന്യേ വിവിധ പ്രായക്കാരെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് ഈ വായ്നാറ്റം.
ഒന്ന്- ദന്തശുചിത്വം ഉറപ്പുവരുത്തുക. ദിവസവും രണ്ടു നേരവും നന്നായി ബ്രഷ് ചെയ്യുക.
രണ്ട്- പല്ല് തേയ്ക്കുന്ന സമയത്ത് തന്നെ നാവ് കൂടി വൃത്തിയാക്കാനും ശ്രദ്ധിക്കുക.
മൂന്ന്- മോണരോഗമോ മോണവീക്കമോ പൂപ്പലോ മറ്റ് ദന്ത രോഗങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ദന്ത രോഗ വിദഗ്ധനെ കാണുക.
നാല്- മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഒഴിവാക്കുക. ഇവ വായ്‌നാറ്റം ഉണ്ടാക്കാം.
അഞ്ച്- ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവര്‍ഗ്ഗങ്ങള്‍ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിക്കും.
ആറ്- ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്‌നാറ്റം രൂക്ഷമാകാന്‍ കാരണമാകും.
ഏഴ്- ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ക്ക് വായ്നാറ്റത്തെ ശമിപ്പിക്കാന്‍ സാധിക്കും.
എട്ട്- ആഹാരത്തിനു ശേഷം കുറച്ച് പെരുംജീരകം എടുത്ത് വെറുതെ ചവയ്‌ക്കാം. പെരുംജീരകത്തിന് വായ്നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.