ഹണി റോസ്- ബോബി ചെമ്മണ്ണൂർ കേസും തനിക്കെതിരെ അതിരുവിട്ട പരാമർശം നടക്കുന്നവർക്കെതിരെ താരം പ്രഖ്യാപിച്ച തുറന്ന നിയമ യുദ്ധവുമെല്ലാം വലിയ വിവാദങ്ങൾ ആയിരുന്നു. വിവാദത്തിനു പിന്നാലെ താരത്തിന്റെ വസ്ത്രം മാന്യമല്ല എന്ന രീതിയിൽ രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ ആവഴിക്കും ചർച്ചകൾ പ്രസക്തമായിരുന്നു. എന്തായാലും വിവാദങ്ങളും നിയമ നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ മറ്റൊരു ഉദ്ഘാടനത്തിന് എത്തിയിരിക്കുകയാണ് ചലച്ചിത്ര താരം ഹണി റോസ്. വിവാദത്തിനു ശേഷമുള്ള താരത്തിന്റെ ആദ്യ പൊതുപരിപാടികൂടിയാണിത്.
പർപ്പിൾ കളർ ഗൗണിൽ അതീവ സുന്ദരിയായി രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു താരം ചടങ്ങിനായി പ്രത്യക്ഷപ്പെട്ടത്. ചടങ്ങിലെ താരത്തിന്റെ എൻട്രി ഇതോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുണ്ട്.
അതേമസമയം, റേച്ചല്‍ ആണ് ഹണി റോസിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത് മാറ്റിയിരുന്നു. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് റേച്ചല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ അതി ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നതെന്നാണ് സൂചനകള്‍. റേച്ചല്‍ എന്ന ടൈറ്റില്‍ റോളില്‍ തന്നെയാണ് ഹണി എത്തുന്നത്.