ജയിലിൽ എത്തിയതോടെ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ആഗ്രഹങ്ങൾ പൂവണിഞ്ഞെന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. ബോബിയെ ജയിലിലേക്ക് കൊണ്ടുപോയപ്പോൾ ഉണ്ടാ പ്രതിഷേധക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹണി റോസിന്റെ പരാതിയും നിയമനടപടികളും എല്ലാവർക്കും മാതൃകയാക്കാൻ സാധിക്കുമെന്നും അഷ്‌റഫ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഹണി റോസിന്റെ പോസ്റ്റ് കണ്ടയുടൻ അവരെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കിൽ ബോബി ചെമ്മണ്ണൂരിന് കാക്കനാട്ടെ ജയിലിൽ പോയി കിടക്കേണ്ട ഗതി ഉണ്ടാകില്ലായിരുന്നു. കൈയിലെ പൈസയും അഹങ്കാരയും കൊടിമ്പിരി കൊണ്ടപ്പോൾ അയാളുടെ മനസ് അതിന് അനുവദിച്ചില്ല. ബോബി ചെമ്മണ്ണൂരിനെ ജയിലേലക്ക് കൊണ്ടുപോകുന്നതിനിടെ ചിലയാളുകൾ പറഞ്ഞത് ഞാൻ ഓർക്കുന്നു. ബോബി ഒരു സാധാരണ മനുഷ്യനല്ല, ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന മഹാനാണ്, ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത വ്യക്തിയാണ്. ഇത് അംഗീകരിക്കാൻ പറ്റില്ലെന്നാണ് പലരും പറഞ്ഞത്. ഈ പ്രതിഷേധങ്ങൾ എല്ലാ ചാനലുകളും സംപ്രേഷണം ചെയ്തിരുന്നു. അതിന് നിങ്ങൾക്കുളള മറുപടി ഹൈക്കോടതിയിൽ നിന്ന് കൃത്യമായി കിട്ടിയില്ലേ?
സാധാരണക്കാരനില്ലാത്ത ഒരു പരിഗണനയും ഈ കേസിനോ ബോബിക്കോ ഇല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിങ്ങൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കുന്നു, ഞാൻ ഇവിടത്തെ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നുവെന്നായിരുന്നു ഹണി റോസ് അന്ന് പറഞ്ഞത്. നമ്മൾ വിചാരിക്കുന്ന പോലെ ഉദ്ഘാടനവും അഭിനയും മാത്രം കൊണ്ടുനടക്കുന്ന വെറുമൊരു നടി മാത്രമല്ല ഹണി റോസ്. അതിബുദ്ധിമതിയായ ഒരു പെണ്ണാണെന്ന് ഈ കേസിന്റെ നാൾവഴികളിലൂടെ മനസിലാക്കാൻ പറ്റും. വ്യവസായിയായ ബോബിയുടെ ബുദ്ധിപരമായ നീക്കങ്ങളെക്കാൾ മികച്ചതായിരുന്നു ഹണിയുടെ നീക്കങ്ങൾ.
ബുദ്ധിയും കരുത്തുമുളള സ്ത്രീകൾ രണ്ടും കൽപ്പിച്ചിറങ്ങിയാൽ ആർക്കും തടയാൻ സാധിക്കില്ലെന്ന ഒരു ചൊല്ലുണ്ട്. അതിന് ഉത്തരാണ് ബോബി. തനിക്ക് സാധാരണക്കാരോടൊപ്പം നടക്കാനാണ് ഇഷ്ടമെന്ന് ബോബി പറഞ്ഞിട്ടുണ്ട്. അതുപോലെ ജയിലിലും അദ്ദേഹം ഒറ്റപ്പെട്ടില്ല. അഞ്ച് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ബോബിയുടെ ഇപ്പോഴത്തെ ജയിൽ വാസം. അവരിൽ ഒരാൾ മാത്രമാണ് ജയിൽ യൂണിഫോം അണിഞ്ഞിട്ടുളളത്. അത് ബോബിയാണ്. ബോബിക്ക് രാത്രി പുതയ്ക്കാനായി ഒരു ബെഡ്ഷീറ്റ് ചോദിച്ചപ്പോൾ കിട്ടിയില്ലെന്ന വാർത്ത കണ്ടു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അടിവസ്ത്രം ഇട്ടിട്ടില്ലായിരുന്നുവെന്ന മറ്റൊരു വാർത്തയും ഞാൻ കേട്ടു.
ചിലപ്പോൾ ബോബി ജയിൽ മോചിതനായി വരുമ്പോൾ ഗംഭീര സ്വീകരണവും പാലഭിഷേകവും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത്തരം കോപ്രായങ്ങൾ പോകാതിരിക്കുന്നതാണ് നല്ലത്. ഇനിയെങ്കിലും നന്നായി ജീവിക്കാൻ നോക്കൂ. ജി സുധാകരൻ മാത്രമല്ല ബോബിയെ രൂക്ഷമായി വിമർശിച്ചത്. മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പറഞ്ഞത്, ബോബി രാജ്യസുരക്ഷയ്ക്ക് അപകടകാരിയാണെന്നും ജയിലിൽ അടയ്ക്കൂവെന്നുമായിരുന്നു’- അഷ്‌റഫ് പറഞ്ഞു.