‘ഉദ്ഘാടനം സ്റ്റാർ’ എന്നെ വിളിച്ച് വളരെയധികം അധിക്ഷേപിക്കുമെങ്കിലും ശരീരത്തിന്റെയും വസ്ത്രങ്ങളുടെയും പേരിൽ ബോഡി ഷെയിമിങ് ചെയ്യുമെങ്കിലും മലയാളികളിൽ വലിയൊരു പങ്കും നടി ഹണി റോസിന്റെ ആരാധകരാണ് എന്നതിൽ സംശയമില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന അതിരുവിട്ട അധിക്ഷേപങ്ങൾക്കെതിരെ താരം തുടങ്ങിവെച്ച യുദ്ധം പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരുമായുള്ള തുറന്ന യുദ്ധം ആയതും കേരളം കണ്ടു. വിഷയം ചർച്ചയായതോട നടിയുടെ ഓരോ ചിത്രങ്ങളും വീഡിയോകളും ഇഴകീറി പരിശോധിച്ച് പലരും രംഗത്തെത്തിയിരുന്നു. രാഹുൽ ഈശ്വറിനെപ്പോലുള്ള ചിലർ ഇത് പൊതു മാധ്യമങ്ങളിൽ വരെ രംഗത്തെത്തിയിരുന്നു.
ഇവരുടെ കുടുംബത്തിന് ഇങ്ങനെ വസ്ത്രം ധരിച്ചു നടക്കുന്നതിൽ കുഴപ്പമില്ലേ എന്നായിരുന്നു പലരുടെയും ചോദ്യം. ഇത്തരം ചോദ്യങ്ങൾക്ക് താരം മുൻപൊരിക്കൽ പറഞ്ഞ ഉത്തരമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മലയാളികൾ നിരന്തരം കുറ്റം പറയുന്ന, വിമർശിക്കുന്ന തന്റെ വസ്ത്രങ്ങൾക്ക് പിന്നിലെ കോസ്റ്റ്യൂം ഡിസൈനർ തന്റെ അമ്മ തന്നെയാണെന്നാണ് ആ വൈറൽ വിഡിയോയിൽ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
താനാണ് തന്റെ മകളുടെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് എന്നും ഡിസൈൻ ചെയ്യാൻ നൽകുന്നത് എന്നും അമ്മ വീഡിയോയിൽ പറയുന്നുണ്ട്. ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് വസ്ത്രം വാങ്ങിക്കുന്നത് താനാണെന്നും എന്ന ഒരിക്കൽ പോലും തന്റെ പേര് ഹണി എവിടെയും പറയാറില്ലെന്നും പരിഭവ ഭാവത്തിൽ വിഡിയോയിൽ അമ്മ പറയുന്നത് കാണാം. സാമൂഹ്യ മാധ്യമങ്ങളിൽ വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ വരുന്ന കമന്റുകൾ അർഹിക്കുന്ന അവഗണനയോടെ ചിരിച്ചു തള്ളാറുണ്ടെന്നും തന്നെപ്പോലെ അമ്മയും പല കമന്റുകളും പരിശോധിക്കാറുണ്ടെന്നുമായിരുന്നു അന്ന് ഹണി പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ കമന്റിടുന്നവർ അവരുടെ സൗകര്യത്തിനനുസരിച്ച് പലതും പറയുന്നു, എഴുതുന്നു. അത്തരം അത്തരം കാര്യങ്ങളിലേക്ക് നമ്മൾ ശ്രദ്ധ ചെലുത്തേണ്ടതില്ലെന്നും മറ്റുള്ളവർ പറയുന്നത് കേട്ടാൽ ജീവിതവും സന്തോഷവും ഉണ്ടാകില്ലെന്നും വിമർശകർക്കുള്ള മറുപടിയായി ഹണി റോസിന്റെ അമ്മ പറയുന്നുണ്ട്.