പച്ചക്കറി കച്ചവടക്കാർ ലേലമുറിപ്പിച്ച് സാധനങ്ങളെടുത്ത് കർഷകർക്ക് അപ്പോൾ തന്നെ പണം നൽകും. ലേലത്തിന് ശേഷം ബാക്കി വരുന്ന പച്ചക്കറിയെല്ലാം ഹോർട്ടികോർപ്പെടുക്കും. ഇങ്ങനെ എല്ലാ ജില്ലകളിൽ നിന്നും പച്ചക്കറി സംഭരിച്ചതിൽ കുടിശ്ശിക നൽകാനുള്ളത് ആറുകോടി രൂപയാണ്. ആയൂരിൽ 20 ഏക്കർ സ്ഥലത്ത് അമ്മാവനൊപ്പം കൃഷി ചെയ്യുന്നു യുവ കർഷകൻ നിഷാദ് നെടുമങ്ങാടിന് മാത്രം 12 ലക്ഷം രൂപയാണ് ഹോർട്ടികോർപ്പ് കൊടുക്കാനുള്ളത്. പണമില്ലാത്തതാണ് കുടിശ്ശിക നികത്താത്തതിന് കാരണമെന്ന് ഹോർട്ടി കോർപ്പ് പറയുന്നു.