ആശുപത്രിയില്‍ വൃത്തിയില്ല എന്ന പരാതിയെ തുടര്‍ന്ന പരിശോധനക്കെത്തിയതായിരുന്നു എംഎല്‍എ ഗണേഷ് കുമാര്‍. ഒടുവില്‍ ചൂലെടുത്ത് തൂത്ത് ഗണേഷ് കുമാര്‍. താന്‍ തറ തുടയ്ക്കുന്നത് ഇവിടെയുള്ള ജീവനക്കാര്‍ക്ക് ലജ്ജ തോന്നാനാണെന്നും അദ്ദേഹം പറഞ്ഞു. “ആശുപത്രികളില്‍ കോടികൾ മുടക്കി സൗകര്യമൊരുക്കി തരുമ്പോള്‍ അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാര്‍ക്കുണ്ട്,” അദ്ദേഹം പറഞ്ഞു. തറ മുതല്‍ ഓരോ മുറികളും കയറി ഇറങ്ങി പരിശോധിച്ച എംഎല്‍എ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്. ഫാര്‍മസിയിലെ വീഴചകള്‍ എംഎല്‍എയെ കൂടുതല്‍ ക്ഷുഭിതനാക്കി. ഒന്ന് തുടച്ച് വൃത്തിയാക്കാന്‍ പോലും ശ്രമിക്കുന്നില്ലെന്ന് പൊട്ടിയ മരുന്ന് കുപ്പികളുടെ അവിശിഷ്ടം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ ചിലവഴിച്ചായിരുന്നു ആശുപത്രി സജ്ജമാക്കിയത്. പ്രത്യേകം നല്‍കിയ പല ഉപകരണങ്ങളും ഉപയോഗ ശൂന്യമായിരുന്നു തുരുമ്പെടുത്തതും, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ശൗചാലയവും ചൂണ്ടിക്കാട്ടി. മന്ത്രി ഉദ്ഘാടനത്തിന് എത്തും മുന്‍പ് വൃത്തിയാക്കിയിരിക്കണമെന്നാണ് എംഎല്‍എയുടെ നിര്‍ദേശം.