ദോഹ :ഖത്തറിൽ റദ്ദാക്കിയ ഹോട്ടൽ ക്വാറന്റീൻ പാക്കേജിന്റെ മുഴുവൻ തുകയും 14 ദിവസത്തിനകം തിരിച്ചു നല്കുമെന്ന് ഖത്തർ എയർവേസ്. നിലവിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നു വരുന്ന യാത്രകാർക്ക് ഖത്തറിൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി.നേരത്തെ ഇത് 7 ദിവസം ആയിരുന്നു.
പുതിയ ചട്ടങ്ങൾ നിലവിൽ വന്നതോടെ നേരത്തെ ബുക്ക് ചെയ്ത ക്വാറന്റീൻ തനിയെ റദ്ദായിരുന്നു. ഈ തുക 14 ദിവസത്തിനകം തിരിച്ചു തരുമെന്ന് കമ്പനി വ്യക്തമാക്കി.കോവിഡ് കേസുകൾ വർധിച്ചതാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രകർക്കാർക്കായി പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തുയത്.48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
പുതിയ നിബന്ധനകൾ ഏപ്രിൽ 29 മുതൽ പ്രാബല്യത്തിൽ വന്നു. ബുക്കിങ് കാൻസൽ ആയവർക്കു മുഴുവൻ തുകയും റഫണ്ട് ലഭികും. ഇനി മുതലുള്ള എല്ലാ ഹോട്ടൽ ക്വാറന്റിൻ ബുക്കിങ്ങുകളും ഖത്തറിന്റെ പുതിയ യത്രാ ചട്ടങ്ങൾക്കാനുസരിച്ചായിരിക്കും. കൂടാതെ 10 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയുകയും വേണം എന്നും അധികൃതർ അറിയിച്ചു.