
ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ അയ്യപ്പനാണു കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയാണ് കൊല്ലപ്പെട്ട അയ്യപ്പൻ. രാവിലെ 8.30ഓടെ
ബൈക്കിലെത്തിയ അക്രമി അയ്യപ്പനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോലീസ് ലോഡ്‌ജിൽ എത്തി. അന്വേഷണം ആരംഭിച്ചു.
കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ വ്യക്തമാണ്. ആയുധവും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്.സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.